മുഖ്യമന്ത്രിയെ രക്ഷിക്കാൻ കോടിയേരി ബാലകൃഷ്ണൻ എടുത്ത പതിനെട്ടാമത്തെ അടവായ പൂഴിക്കടകനിൽ വീണ്ടും വീണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മാധ്യമങ്ങളും!
സ്വർണ്ണ കള്ളക്കടത്ത് കേസ് നിരന്തരം ചർച്ചയിലും, ജനശ്രദ്ധയിലും ഉള്ള സമയവും, മുഖ്യമന്ത്രി അടക്കം CPM മുഴുവൻ കുറ്റാരോപിതരുടെ
സ്വർണ്ണ കള്ളക്കടത്ത് കേസ് നിരന്തരം ചർച്ചയിലും, ജനശ്രദ്ധയിലും ഉള്ള സമയവും, മുഖ്യമന്ത്രി അടക്കം CPM മുഴുവൻ കുറ്റാരോപിതരുടെ
പട്ടികയിൽ വരുന്ന സമയത്താണ് ശ്രീ. കോടിയേരി ബാലകൃഷ്ണൻ കേരളത്തിലെ പ്രതിപക്ഷ നേതാവിനെതീരെ വർഗ്ഗീയപരമായും, RSS ബന്ധം ആരോപിച്ചും മുന്നോട്ട് വരുന്നത്. അതോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി ചർച്ചകൾ സ്വർണ്ണ കള്ളക്കടത്തു കേസിൽ നിന്നും മാറി തീർത്തും രാഷ്ട്രീയ ആരോപണങ്ങൾക്കും, പരസ്പരം RSS ബന്ധം
ആരോപിച്ചും ഏറ്റു മുട്ടുന്ന അവസ്ഥയിലേക്കും പോയി. അതിൽ ജന്മഭൂമിയും, BJP വക്താക്കളും കൂടി വീണപ്പോൾ ജനശ്രദ്ധ മാറി പോകുന്ന അവസ്ഥയിലേക്ക് വരുന്നു.
UAE കൗൺസിലേറ്റും, മന്ത്രി കെ ടി ജലീലും കൂടി മന്ത്രിയുടെ തന്നെ വകുപ്പിന്റെ കീഴിലുള്ള സി - ആപ്റ്റിലൂടെ (C- APT) നടത്തിയ ചില
UAE കൗൺസിലേറ്റും, മന്ത്രി കെ ടി ജലീലും കൂടി മന്ത്രിയുടെ തന്നെ വകുപ്പിന്റെ കീഴിലുള്ള സി - ആപ്റ്റിലൂടെ (C- APT) നടത്തിയ ചില
ക്രയ വിക്രയങ്ങൾ ഇന്ന് പൊതുജന മധ്യത്തിൽ എത്തിയിട്ടുണ്ട്... ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യലിനും, മൊഴി എടുക്കാനും C-APT ഉദ്യോഗസ്ഥർക്ക് നോട്ടീസും നൽകിയിട്ടുണ്ട്... അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പണമിടപാടുകളെ കുറിച്ചറിയാൻ അദ്ദേഹത്തിന്റെ
ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മൊഴിയും എടുത്തിട്ടുണ്ട്.. കള്ളക്കടത്തിനോടൊപ്പം സ്വപ്ന സുരേഷിനും, സരിത്തിനുമൊക്കെ ചാരപ്രവർത്തനങ്ങളിലും ബന്ധമുണ്ട് എന്ന് NIA കോടതിയിൽ പറഞ്ഞിരിക്കുന്നു... ഇങ്ങിനെ തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്തു കേസ് മറ്റൊരു തലത്തിലേക്ക് പോകുമ്പോളാണ് ചർച്ചകളും,
ജനശ്രദ്ധയും വഴി തിരിച്ചുവിടാൻ എക്കാലത്തെയും പോലെ ഇപ്പോളും കോടിയേരി ബാലകൃഷ്ണൻ ഉണ്ടയില്ലാവെടി പൊട്ടിച്ചത്... അതിനുപിന്നാലെ പോയി സമയം കളയരുത്!!!ആ കെണിയിൽ വീണു കൊടുക്കരുത്!!!
കടപ്പാട് - WA