കേരള സംഘി - ഒരു അവലോകനം.

പൊതുവേ അവരെക്കുറിച്ച് പറയാൻ എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല....
പക്ഷേ ഇൗ ഒരു വീഡിയോ കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി
അത് പറയാൻ വേണ്ടി ആണ് ഇൗ ത്രെഡ്..
ലൈവായി തന്നെ പറയുകയാണ്..
(1)
ഇൗ സംഘി എന്ന് പറയുന്നത് അത്ര മോശം കാര്യം ഒന്നുമല്ല...
സംഘപരിവാറിന്റെ ചുരുക്കം മാത്രമാണ്..
അല്ലാതെ മണ്ടന്മാർ എന്ന അർഥത്തിൽ പറയുന്നത് അല്ല...
സത്യത്തിൽ ഇൗ സമൂഹത്തിൽ ഒരാളെ സംഘി ആക്കുന്നത് അവന്റെ സമൂഹവും സാഹചര്യങ്ങളുമാണ്...
അത് കുറ്റം ഒന്നുമല്ല... നിയമ വിരുദ്ധവുമല്ല...
(2)
എന്റെ ത്രെഡ് വായിച്ചിട്ടുള്ളവർക്ക് അറിയാം...
എല്ലാം ഞാൻ തന്നെ എഴുതുന്നതാണ് എന്റെ മാത്രം കാഴ്ചപ്പാടാണ് അതിന്റെ അല്ലാതെ ആരെയും പൊക്കി പറയണോ താഴ്ത്തി പറയാമോ കൊട്ടേഷൻ വാങ്ങി കൂലിക്ക് എഴുതുന്നതല്ല...
എനിക്കും സംഘികൾ ആയ സുഹൃത്തുക്കൾ ഉണ്ട്‌...
അവരുമായുള്ള അനുഭവത്തിൽ ആണ്
(3)
ഞാൻ ഇൗ ത്രെഡ് എഴുതുന്നത്...
ഇത്രയും സാക്ഷരത ഉണ്ടായിട്ടും കേരളത്തിൽ എങ്ങനെ ഇത്രയും സംഘികൾ ഉണ്ടാവുന്നു എന്ന് ചിലരൊക്കെ ചോദിക്കുന്നു ചോദ്യമാണ്...
പക്ഷേ അതിന്റെ ഉത്തരം ഇതേ സമൂഹം തന്നെയാണ്.... ആരും സംഘി ആയി ജനിക്കുന്നില്ല...
അവന്റെ വീട്ടുകാരും സമൂഹവും ആണ് അവനെ അങ്ങനെ ആക്കുന്നത്
(4)
പ്രഥമ ദൃഷ്ടിയിൽ ഇവരൊന്നും സംഘികൾ അല്ല.. വെറും ഹിന്ദുദൈവ വിശ്വാസികൾ മാത്രമാണ്...
പക്ഷേ ഇവരെ സങ്കി ആക്കുന്നത് സമൂഹമാണ്...
സത്യത്തിൽ മറ്റു മതത്തിൽ ഉള്ളവരോട് ഉള്ള അസഹിഷ്ണുതയും സ്വന്തം മതത്തിന് ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന ചിന്തയുമാണ് ആദ്യം ഉണ്ടാവുന്നത്

(5)
നമുക്കൊരു കാര്യം ചെയ്യാം... ഒരു മലയാളി ഹിന്ദു ബാലൽ എങ്ങനെ സംഘി ആവുന്നു എന്ന് നോക്കാം.... ഒരുപക്ഷേ അതായിരിക്കും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുക.. ബാലൻ ജനിച്ചപ്പോൾ അവനെ അവന്റെ വീട്ടുകാർ അവന്റെ ദൈവങ്ങളെ പറ്റി പറഞ്ഞു കൊടുക്കുന്നു... അവൻ അതൊക്കെ കേട്ട് വളരുന്നു

(6)
അവൻ വളരുമ്പോൾ ഇടത്തോട്ട് മുണ്ട് ഉടുത്ത് തൊപ്പി വെച്ച് പോകുന്ന ആണുങ്ങളും ശരീരം മുഴുവൻ കറുത്ത തുണികൊണ്ട് മൂടി പോകുന്ന സ്ത്രീകളും അവന്റെ ഉള്ളിൽ ചോദ്യം നിറയ്ക്കും..
ഇതെന്ത് മനുഷ്യരാ..?
സഹപാഠികൾ ആയ മുസ്ലീം കുട്ടികളും ക്രിസ്ത്യൻ കുട്ടികളും മത പഠനത്തിന് പോകുമ്പോൾ ഇവൻ സംശയിക്കും..
(7)
എനിക്ക് മതപഠന ഇല്ലേ...?
ചോദ്യങ്ങൾ പിന്നെയും ഉയരും... അവന്റെ അമ്പലത്തിലെ ഉത്സവത്തിൽ എല്ലാവരും പങ്കെടുക്കും... പക്ഷേ പള്ളികളിൽ അവരുടെ ആഘോഷങ്ങളിൽ ഇവരെ പങ്കെടുപ്പിക്കില്ല... അതുപോലെ അറബിക് എന്തൊക്കെയോ പറയുന്നു... ഇവന് ഒന്നും മനസ്സിലാവുന്നില്ല....
ശെടാ ഇതെന്ത് വിവേചനം..?
(8)
മുസ്ലീങ്ങൾ എല്ലാവരും അവരുടെ പള്ളിയിൽ പോകുന്നു... ക്രിസ്ത്യാനികൾ എല്ലാം അവരുടെ പള്ളിയിൽ പോകുന്നു.... ഹിന്ദു ആയ അവൻ അമ്പലത്തിൽ പോയാലും അവന്റെ ഹിന്ദു കൂട്ടുകാർ അമ്പലത്തിൽ പോകുന്നില്ല... അഥവാ വല്ലപ്പോഴും പോകും..... ശെടാ ഇവന്മാർക്ക് എന്റെ ഇത്രയും ശക്തനായ ദൈവത്തെ പെടിയില്ലെ...?
(9)
ഹിന്ദു ദൈവങ്ങളിൽ ഹിന്ദുക്കൾക്ക് പോലും വിശ്വാസം ഇല്ലെ...?
അതിനിടയിൽ ആവും അവൻ കൂട്ടത്തിലെ കമ്യുണിസ്റ്റ്കാരെ പരിചയപ്പെടുക... അവർ അവന്റെ ദൈവം വെറും കഥകൾ ആണെന്ന് പറയും... അവന്റെ ദൈവത്തെ ചിലപ്പോൾ തള്ളിപ്പറയും... പക്ഷേ അവരുടെ കൂട്ടത്തിലും ഒരു മുസ്ലീം സഖാവ് ഉണ്ടാവും..
(10)
അവൻ പള്ളിയിൽ പോകുന്നവനും ആയിരിക്കും, അവന്റെ വിശ്വാസത്തെ പാർട്ടിക്കാർ എതിർക്കുകയും ഇല്ല... മറ്റു മതങ്ങളിൽ ഉളളവർ തമ്മിൽ തമ്മിൽ ഉള്ള ഒരുമ കാണുമ്പോൾ ഇവന് അസഹിഷ്ണുത തോന്നും... തന്റെ മതത്തെ പലരും തിരസ്കരിക്കുന്നത് കാണുമ്പോൾ അവന്റെ ഉള്ളിൽ വർഗ്ഗീയത ഉയർന്നു വരും..
(11)
മറ്റു മതങ്ങളെ പോലെ ഹിന്ദു മതവും ഉയർന്നു വരണം എന്ന് അവൻ ആഗ്രഹിക്കും...
അവന്റെ ആവശ്യം സ്വാഭാവികം ആണ്..
പക്ഷേ സമൂഹം അതിന് വില കൊടുക്കില്ല...

ഇനി മറ്റു ചില കാര്യങ്ങൾ കൂടി പറയാം..
നൂറ്റാണ്ടുകളായി മതത്തിന്റെ പേരിൽ ചാതുർവർണ്യം കൊണ്ടുവന്നു അതിൽ പെടത്തെ ദളിതരെ മുഴുവൻ
(12)
അടിമകൾ ആക്കി വെച്ചിരുന്ന ഹൈന്ദവ മേലാളൻമ്മാരെ എന്നും എതിർത്ത കമ്യുണിസ്റ്റ് ഇന്നും അവരെയും അവരുടെ ഫാസിസത്തെയും എതിർക്കുന്നു എന്ന ധാരണയിൽ ചെയ്യുന്ന പല കാര്യങ്ങളും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സംഘികളുടെ വരകർച്ചക്ക്‌ കാരണം ആവുന്നുണ്ട്...
ഇനി മറ്റൊന്ന് കൂടി ഉണ്ട്
(13)
ദാ ഇൗ ചിത്രം ആരും മറക്കാൻ ഇടയില്ല...
കഴിഞ്ഞ രക്തസാക്ഷിത്വ ദിനത്തിലെ ചിത്രമാണ്..
അന്നും ഇന്നും വിഭജന സമയത്ത് മുസ്ലീം അനുകൂല നിലപാട് എടുത്തൂ എന്ന കാരണം പറഞ്ഞു ഗാന്ധിജിയെ കൊല്ലാനും ഇന്നി അത് പുണരാവിഷ്കരിച്ച് ആസ്വദിക്കാനും അവർക്ക് കഴിയുന്നത് മുസ്ലീം വിരോധം കൊണ്ടാണ്
(14)
ആ വിരോധം 1933 മുതലേ ഉള്ളതാണ്...
പക്ഷേ കേരളത്തിലെ ഹിന്ദുക്കൾക്ക് മുസ്ലീങ്ങളോട് പ്രതികാരം തോന്നാൻ കാരണം ഇന്ത്യ പാകിസ്താൻ യുദ്ധങ്ങൾ തന്നെയാണ്... അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് കേരള മുസ്ലീങ്ങളോട് പക തോന്നുന്നത്....
അതിനും വേറെ വശമുണ്ട്
(15)
ഇന്ത്യൻ മുസ്ലീങ്ങളെ ഇന്ത്യക്കാർ ആയി കാണാതെ പാകിസ്താൻ തീവ്രവാദികളായി കാണുന്നത് സഹിക്കാതെ ആണ് അവർ മുസ്ലീം തീവ്രവാദികൾ ആവുന്നത്...
ചുരുക്കത്തിൽ ഹിന്ദു തീവ്രവാദികൾ ഉണ്ടാവാൻ മുസ്ലീങ്ങളും മുസ്ലീം തീവ്രവാദികൾ ഉണ്ടാവാൻ ഹിന്ദുക്കളും പരോക്ഷമായി കാരണമാകുന്നു..

ഇത് നിഷേധിക്കാൻ കഴിയില്ല
(16)
ക്ഷമിക്കണം.. പറഞ്ഞു വന്നപ്പോൾ ഞാൻ തീവ്ര വാദത്തിലേക്ക് പോയി... തന്റെ വാദങ്ങളിൽ തീവ്രമായി ഉറച്ചു നിൽക്കുന്ന ആൾ എന്നതാണ്..
ഭീഗര പ്രവർത്തനങൾ നടത്തുന്ന ആൾ എന്നല്ല.. അത് ഭീകരവാദി ആണ്...
കടുത്ത ദൈവ വിശ്വാസി ആയ ഒരുവന്റെ വിശ്വാസങ്ങളെ സമൂഹം മാനിക്കാതെ വരുമ്പോൾ
അവൻ എന്ത് ചെയ്യും..?
(17)
അവന്റെ ഉള്ളിലെ ദൈവ വിശ്വാസം ഹിന്ദുവിശ്വാസി എന്നതിൽ നിന്നും ഹിന്ദു വാദി > ഹിന്ദു മിതവാദി> ഹിന്ദു തീവ്രവാദി അഥവാ കട്ട സംഘി ആയി മാറുന്നു...
ഇതിനിടയിൽ.. മുസ്ലീംങ്ങൾക്ക് മുസ്ലീം കൂട്ടായ്മകൾ ഉണ്ട്, പാർട്ടി ഉണ്ട് ഹിന്ദുക്കൾക്ക് ആരുണ്ട് എന്ന ചോദ്യം വരുമ്പോൾ ആണ് RSS കടന്നു വരുന്നത്
(18)
സത്യത്തിൽ പകുതി കുരുടൻ ആയവന്റെ രണ്ട് കണ്ണും കുത്തി പൊട്ടിക്കുന്ന പോലെ.. തന്റെ ദൈവവിശ്വാസത്തിന് പ്രഹരം ഏൽക്കുമ്പോൾ ആണ് ഒരുവൻ മുഴുത്ത സംഘി ആവുന്നത്...
അങ്ങനെ ഉള്ള ഒരുവന് സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല...
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
പാവങ്ങൾ
(19)
പിന്നെ ബലാൽസംഘികൾ എന്ന് കളിയാക്കുന്നത്...
അതിപ്പോ സംഘി എന്നല്ല ആരായാലും മനുഷ്യൻ അല്ലേ... പരിണാമ സിദ്ധാന്തം പ്രകാരം കുറങ്ങിൽ നിന്നും രൂപം പ്രാപിച്ചു മനുഷ്യൻ ഉണ്ടായി എന്നല്ലേ...
ചിലതൊക്കെ രൂപത്തിൽ മാത്രമാണ് മനുഷ്യൻ ഉള്ളിൽ മൃഗം ആയിരിക്കും...
അതൊന്നും സംഘികളുടെ കുറ്റം അല്ല...
(20)
അതുപോലെ മറ്റ് പാർട്ടിക്കാരെ പോലെ സംഘികളും ആളുകളെ വടിവാൾ കൊണ്ട് വെട്ടി കൊല്ലും.. ശൂലം കയറ്റും.. വേണേൽ ബോംബും പൊട്ടിക്കും.. വിശ്വാസം സംരക്ഷിക്കാൻ വേണ്ടി ആണ്.. അതിനെ ഒന്നും കുറ്റം പറയരുത്..
ജയ് ശങ്കഷക്തി...
പിന്നെ അഴിമതി.. കേരളം ഭരിച്ചു മുടിച്ച കൊങ്കി കമ്മികളെ പോലെ..
(21)
സംഘികൾ അഴിമതി ഒന്നും നടത്തിയിട്ടില്ല...
മലയാളികൾ അവസരം കൊടുത്തില്ല എന്നത് തന്നെ കാരണം... ഒരു തവണ കൊടുത്ത് നോക്ക്..
കേരളം ബ്രിട്ടീഷുകാർക്ക് എഴുതി കൊടുത്ത് കളയും യും.... പിന്നെ ഇത്തിരി ഇമ്മിണി എങ്ങാനും ആണോ ശത്രുക്കൾ... ഏറ്റവും കൂടുതൽ സ്വന്തം മതത്തിൽ ഉളളവർ തന്നെ...
(22)
പിന്നെ കമ്മികൾ, കൊങ്ങികൾ, മൂരി സുടാപ്പികൾ ഒക്കെ കൂടി പൊങ്കാല ഇടാൻ വരുമ്പോൾ പല്ലും നഖവും ഉപയോഗിച്ച് പിടിച്ചു നിൽക്കണ്ടെ..?
പൊതുവേ ആർഷ ഭാരത സംസ്കാരത്തിന്റെ വക്താക്കൾ എന്നാണ് പറയുന്നത് എങ്കിലും പലപ്പോഴും സംസ്കാരം ഒട്ടും ഇല്ലാതെ പെരുമാറേണ്ടി വരും..
സ്വാഭാവികം..
(23)
പക്ഷേ മതത്തിന്റെ കാവലാൾ എന്നൊക്കെ പറഞ്ഞു നടക്കും എങ്കിലും രാമായണമോ മഹാഭാരതമോ മുഴുവൻ വായിച്ചു നോക്കിയ ആയിരത്തിൽ ഒരാള് പോലും ഉണ്ടാവില്ല...
ആരുടെ വിരലാണ് രാമന് പാര ആയത്...?
കുന്തിയുടെ മൂന്നാമത്തെ പുത്രൻ ആരാണ് ?
മാദ്രിയുടെ മക്കളുടെ അച്ഛൻ ആരാണ്...?
സത്യത്തിൽ ആരാണ് പാണ്ഡവർ..?
(24)
ഇങ്ങനെ ഉള്ള ചോദ്യം. ചോദിച്ചാൽ പോലും ഇത്തരം അറിയാത്ത ഒരുപാട് സംഘികൾ ഉണ്ട്...
പലരും ഇൗ സമൂഹത്തിൽ ഒരു നിലനില്പിന് വേണ്ടിയാണ് സംഗി ആവുന്നത്...
അതുപോലെ ഇവരുടെ കൂട്ടത്തിൽ ഉള്ള രഹസ്യ ഗ്രൂപ്പുകൾ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഒരുപാട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നുണ്ട്
(25)
വിശ്വാസത്തിന്റെ അന്ധത ബാധിച്ച അവർക്ക് അവയൊക്കെ സത്യമാണോ എന്ന് ചിന്തിക്കാൻ പോലും കഴിയാതെ പോകുന്നു...
കഴിഞ്ഞ ദിവസം " ആ 130 കോടിയിൽ ഞാനുണ്ട് " എന്ന് സ്റ്റാറ്റസ് ഇട്ട പലരും ഉണ്ടാവും... അവരെല്ലാം ഹിന്ദു വിശ്വാസികൾ ആണ്... പക്ഷേ എല്ലാവരും സംഘികൾ അല്ല.. അത് മറക്കരുത്...
(26)
മറിച്ച് നിങ്ങള് അവരെ എല്ലാവരും സംഘികൾ ആണെന്ന് പറയുമ്പോൾ... സമൂഹമേ നിങ്ങളാണ് അവരെ സംഘികൾ ആക്കുന്നത്...
ഓരോ സംഘികളും അങ്ങനെ ആവുന്നത് ഇൗ സമൂഹത്തിന്റെ സമ്മർദ്ദം മൂലമാണ്...
അതിനി എത്ര സമ്പൂർണ്ണ സാക്ഷര നേടിയ ജനത എന്ന് പറഞ്ഞാലും....

ലോഗൻ നമ്പ്യാർ
3 വര
ഒപ്പ്
You can follow @rakhilogan.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.