മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങൾ...
ഒരു ചായ കുടിക്കുക, കൂടെ ഒരു വട അല്ലെങ്കില് ബജി.. പെട്രോൾ അടിക്കാൻ 100 രൂപാ..
ഒക്കെ നിസ്സാരമായി തോന്നാം... ഒറ്റക്ക് ആയിരിക്കുമ്പോൾ.. കണക്ക് പോലും നോക്കില്ല...
പക്ഷ ഇത്രയും തന്നേ 30 ദിവസം ആവുമ്പോൾ 3450 രൂപാ അവുന്നു എന്ന് നോക്കിയാൽ..
(1)
6000 രൂപക്ക് ഒക്കെ ജോലി ചെയ്യുന്ന പെൺകുട്ടികൾ എത്ര ചിലവ് ചുരുക്കിയാൽ ആയിരക്കും എന്തെങ്കിലും മിച്ചം വെക്കുന്നത്...
നമ്മൾ ഒരു കുടുംബത്തിൻ്റെ ഭാഗം അയിരിക്കുമ്പോൾ വലിയ ചിലവുകൾ ഒന്നും അറിയില്ല... മറിച്ച് സ്വന്തമായി ഒരു കുടുംബം ആയി മാറി താമസിക്കുമ്പോൾ ആണ് പലരും പലതും അറിയുന്നത്..
(2)
അതൊന്നും അറിയാതെ ജീവിതം ഒരു പെണ്ണു കെട്ടിയാൽ അപ്പോ തുടങ്ങുന്ന സിനിമ പോലെയാണ് പലർക്കും... സ്വപ്നങ്ങകടെ ഒരു ലോകം.
അവിടെ സലാടിൽ അരിഞ്ഞിടുന്ന സവാളയുടെ വില അറിയണ്ട.. കരണ്ട്, ടീവി, മൊബൈൽ, നെറ്റ്, ബിൽ ഇല്ല, പാൽ, മുട്ട, പച്ചക്കറി, മീൻ ഒന്നിൻ്റെയും വില അറിയില്ല.. അരിവില പൊലും അറിയില്ല
(3)
എന്തിനധികം അനവസരത്തിൽ ഒരു കുട്ടിയെ ഒഴിവാക്കാൻ ഒരു പായ്ക്കറ്റ് കോണ്ടം എത്ര രൂപയാവും എന്ന് പൊലും ചിന്തിക്കാൻ മിനക്കെടാതെ എത്രയോ പേര് വിവാഹിതരാവുന്നൂ...
എന്ത് പറയാൻ... പ്രണയമാണ്... എൻറ ജീവനാണ്...വിട്ടുകൊടുക്കാൻ പറ്റില്ല...
ഒന്നു നേരെ നൽകാൻ കഴിയും മുന്നേ...
തളർന്ന് വീഴുന്ന യൗവനം
(4)
മക്കൾ വളർന്നു തുടങ്ങിയാൽ പിന്നെ ആധിയാണ്....
പക്ഷേ എല്ലാവരെയും കുറ്റം പറയാൻ പറ്റില്ല...
ചിലരൊക്കെ ആ അവസ്ഥയിലേക്ക് വീണു പോയതാണ്...
പക്ഷേ മറ്റ് പലരും സ്വപ്നലോകത്ത് നിന്ന് എടുത്ത് ചാടിയതാണ്...
കൺമുന്നിൽ കാണുന്ന എത്രയോ ജീവിതങ്ങൾ..
ആരോട് പറയാൻ.. ആര് കേൾക്കാൻ..

ലോഗൻ നമ്പ്യാർ
3 വര
ഒപ്പ്
You can follow @rakhilogan.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.