ഞാന്‍ ഡിഗ്രി വരെ ഒരു രൂപ പോലും കൊടുക്കാതെ സര്‍ക്കാര്‍ സ്കുളുകളിലും എയ്ഡഡ് കോളേജിലുമാണ് പഠിച്ചത്. അങ്ങനെ കൊടുക്കാന്‍ വലിയ പെെസയും ഇല്ലായിരുന്നു. പിന്നെ കുസാറ്റില്‍ പിജി ചെയ്യാന്‍ പോയപ്പോ ലോണ്‍ എടുത്തു. എന്നിട്ട് ക്യാമ്പസ് പ്ലേയ്സെമന്‍റ് വഴി ജോലി കിട്ടി.
ലോണ്‍ എടുത്തതിന്‍റെ ഇരട്ടി ഇപ്പോ ഒരു വര്‍ഷം ശമ്പളം ഉണ്ട്. വലിയ തുക അല്ലാട്ടോ. വീട്ടില്‍ കടം ഒക്കെ കുറേ ഉള്ളോണ്ട് ഇങ്ങനെ വീട്ടി വീട്ടി വരുവാണ്. പറഞ്ഞത് സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് കോളേജും ഇല്ലായിരുന്നെങ്കില്‍ ചിലപ്പോ ഞങ്ങടെ കുടുംബം തന്നെ വഴിയാധാരമായി പോയേനേ.
ഞാന്‍ എപ്പോഴും എന്‍റെ കഥ പറയണേ എന്നെ പോലെ ലക്ഷകണക്കിന് പേര് ഉണ്ടെന്ന് ഉറപ്പുള്ളോണ്ട് ആണ്. ഇവിടെ ഇരുന്ന് പ്രിവിലേജ് വെച്ച ഒരോന്ന് അടിച്ച് വിടുന്നവരെ കാണുമ്പോള്‍ ശരിക്കും ചിരി വരും. ട്വിറ്റര്‍ അല്ല പുറത്തുള്ള ലോകം, അത് അറിയാത്തോണ്ട് ആകുമെന്ന് എപ്പോഴും കരുതും.
അച്ഛന് ജോലി ഇല്ലാതിരുന്ന സമയത്ത് ഞാന്‍ ബാങ്കില്‍ നിന്ന് മെസ്സിനും ഹോസ്റ്റലിനുമായിട്ട് തരുന്ന 2500 രൂപ വീട്ടില്‍ കൊടുക്കും. അങ്ങനെ മെസ്സ് ഔട്ട് ആകും. മെസ്സ് ടെെം കഴിയുന്ന നോക്കി ഇരിക്കും, എന്നിട്ട് ബാക്കിയുള്ളത് പോയി കഴിക്കും. ചില ദിവസങ്ങളില്‍ ഫുഡ് ബാക്കി കാണില്ല. അന്ന് പട്ടിണി.

കൂടെ പട്ടിണി ഇരിക്കാന്‍ എപ്പോഴും ആരേലും കാണും. അതോണ്ട് ഒരു രസം ഒക്കെ ഉണ്ടായിരുന്നു.
The point is എന്നേക്കാള്‍ പഠിക്കാന്‍ കഷ്ടപ്പെട്ട കുറേ പേരെ എനിക്ക് അറിയാം. ഫീസ് കൊടുക്കാത്തതിന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തുക, തറയില്‍ ഇരുത്തുക - ഇതൊക്കെ ഭയങ്കര മാനക്കേടാണ് ശരിക്കും. ഫീസ് ഒക്കെ സുഖമായി അടച്ച് ഇഷ്ടമുള്ള കോഴ്സ് ഒക്കെ പഠിച്ച് ജോലി ഒക്കെ മേടിക്കുന്നത് ഒരു ഭാഗ്യമാണ്.